യോഗ റഷ്യയില്‍
ആയോധന കലകളില്‍ റഷ്യക്കാര്‍ എന്നും മുന്നിലായിരുന്നു. സോവിയറ്റ് യൂണിയന്‍ കായിക രംഗത്ത് അജയ്യ ശക്തിയായിരുന്നു. എങ്കിലും കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തോടെ റഷ്യയില്‍ മാറ്റത്തിന്റെ കാറ്റ് വീശിതുടങ്ങി. ആയുര്‍വേദവും യോഗയും റഷ്യന്‍ മനസുകളെ കീഴടക്കാന്‍ തുടങി.
യോഗ എന്നത് ഒരു ഭാരതീയ തത്വജ്ഞാനതിന്റെ ശാഖയാണെന്ന കാര്യം റഷ്യക്കാര്‍ ഇനിയും പൂര്‍ണമായി മനസിലാക്കിയിട്ടില്ല. കുഴപ്പം അവരുടെതല്ല, എളുപ്പം പണം വാരാനുള്ള ആര്‍ത്തി കൊണ്ട് യോഗ പരിശീലിപ്പിക്കുന്നവര്‍ തന്നെയാണ്. യോഗ എന്നത് ഒരു ശാരീരിക അഭ്യാസം എന്ന രീതിയില്‍ ആണ് പലരും അഭ്യസിപ്പിക്കുനത്.
യോഗ അറിയാവുന്ന വ്യക്തിയോട് റഷ്യക്കാര്‍ ആദ്യം ചോദിക്കുന്നത് നിങ്ങള്‍ ഇതു യോഗ ആണ് പഠിച്ചിട്ടുള്ളത്? ഇവിടെ പല പല പേരിലാണ് യോഗ അറിയപ്പെടുന്നത്, അയ്യങ്കാര്‍ യോഗ, പവര്‍ യോഗ, ഹോട്ട് യോഗ, കപ്പില്‍ യോഗ, ഹാങ്ങിംഗ് യോഗ, യോഗ ഡാന്‍സ് . അവരുടെ ചോദ്യത്തിന് എനിക്ക് പലപ്പോഴും ഉത്തരം ഇല്ല. എന്റെ സംശയം ഇനി എപ്പോഴാണാവോ സെക്സ് യോഗയും, കാമ യോഗയും പ്രത്യക്ഷപെടുന്നത് ? ഇപ്പോള്‍ തന്നെ അത്തരം വാര്‍ത്തകള്‍ ചില റഷ്യന്‍ ഫാഷന്‍ മാഗസിനുകളില്‍ ഇടം പിടിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. (www.yogaundressed.com)
വൈകി ആണ് ഞാന്‍ മനസ്സിലക്കിയത്, റഷ്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒരു 'ബ്രാന്‍ഡ് നെയിം' ആണ് യോഗ. ഇതാണ് എന്റെ യോഗയുടെ പേര് ഞാന്‍ എന്റെ ഗുരുനാഥന്റെ പേര്‍ ഇട്ടിരിക്കുന്നത്. കുറുപ്പ് യോഗ.